അടിമാലി > അടിമാലിയിൽ സിപിഐ വിട്ട് യുഡിഎഫിൽ ചേർന്ന് പ്രസിഡന്റ് പദവിയിൽ എത്തിയ സനിതാ സജി എൽഡിഎഫിൽ ചേർന്നു. എൽഡിഎഫ് സ്വതന്ത്രയായി ആണ് തിരിച്ചുവരവ്. ഇതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി.
പ്രസിഡന്റ് സ്ഥാനം രാജിവെക്കില്ലെന്ന് സനിത സജി പറഞ്ഞു. 2022 ജൂൺ ആറിനാണ് അവിശ്വാസത്തിലൂടെ എൽഡിഎഫിൽ നിന്നും പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചെടുത്തത്.
എൽഡിഎഫിൽ നിന്നും വിജയിച്ച യുവ പഞ്ചായത്ത് അംഗം സനിത സജിയും സ്വതന്ത്രൻ വി ടി സന്തോഷും പിന്തുണ യുഡിഎഫിന് നൽകുകയായിരുന്നു.
തുടർന്ന് സനിതാ പ്രസിഡന്റായി യുഡിഎഫ് ഭരണസമിതി അധികാരത്തിൽ വന്നു.
ഇത് യുഡിഎഫിനുള്ളിൽ അലോസരം സൃഷ്ടിച്ചിരുന്നു. പിന്നീട് അടിമാലി കോൺഗ്രസിലെ ഗ്രൂപ്പ് പോര് കനത്തതോടെ ഭരണം പ്രതിസന്ധിയിൽ ആവുകയായിരുന്നു. സനിത എൽഡിഎഫിൽ തിരികെ എത്തിയതോടെ 21 അംഗങ്ങളുടെ പഞ്ചായത്തില് എല്ഡിഎഫ് 11, യുഡിഎഫ് 09, സ്വതന്ത്രന് 1 എന്നിങ്ങനെയാണ് നിലവിൽ കക്ഷിനില.