Wednesday, March 11, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

മലയാളം മിഷന്‍ മാതൃഭാഷാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

by News Desk
February 14, 2023
in KERALA
0
മലയാളം-മിഷന്‍-മാതൃഭാഷാപുരസ്‌കാരങ്ങള്‍-പ്രഖ്യാപിച്ചു
0
SHARES
62
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> ലോക മാതൃഭാഷാദിനാചരണത്തിന്റെ ഭാഗമായി മലയാളം മിഷന് നല്കിവരുന്ന മലയാണ്മ 2023 – മാതൃഭാഷാപുരസ്കാരങ്ങള് പ്രഖ്യാപിച്ചു. പ്രവാസി മലയാളികള്ക്കിടയില് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വ്യാപനം ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന മികച്ച മലയാളം മിഷന് ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിന് അര്ഹരായിരിക്കുന്നത് മലയാളം മിഷന് മുംബൈ ചാപ്റ്ററാണ്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

ഭാഷാപ്രവര്ത്തനങ്ങള്ക്ക് പിന്തുണ നല്കുന്ന മികച്ച പ്രവാസി സംഘടനയ്ക്ക് നല്കുന്ന സുഗതാഞ്ജലി പ്രവാസി പുരസ്കാരത്തിന് ഇന്ത്യന് അസോസിയേഷന് ഷാര്ജയാണ് അര്ഹരായത്. ഒരുലക്ഷം രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.മലയാള ഭാഷയെ സാങ്കേതിക സൗഹൃദമാക്കുന്നതിനുള്ള നൂതനാശയങ്ങള് പ്രാവര്ത്തികമാക്കുന്ന വ്യക്തികള്ക്ക് അല്ലെങ്കില് സ്ഥാപനങ്ങള്ക്ക് നല്കുന്ന ഭാഷാപ്രതിഭാപുരസ്ക്കാരത്തിന് ബാംഗ്ലൂര് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ഇന്ഡിക്ക് ഡിജിറ്റല് ആര്ക്കൈവ് ഫൗണ്ടേഷനാണ് (േേവു:െ//ശിറശരമൃരവശ്ല.ീൃഴ/) അര്ഹരായത്.

25,000 രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഷിജു അലക്സ്, ജിസ്സോ ജോസ്, കൈലാഷ് നാഥ് എന്നിവരാണ് ഫൗണ്ടേഷന്റെ ഡയറക്ടര്മാര്.മലയാളം മിഷന് നടത്തുന്ന ഭാഷാ പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്ന ഭാഷാപ്രവര്ത്തകര്ക്കും അധ്യാപകര്ക്കും ഈ വര്ഷം മുതല് ഏര്പ്പെടുത്തുന്ന പുരസ്കാരങ്ങളാണ് ഭാഷാമയൂരം പുരസ്കാരവും ബോധി അധ്യാപക പുരസ്കാരവും.

രാജ്യത്തിനകത്തും വിദേശത്തുമായി രണ്ടു വിഭാഗങ്ങളിലാണ് പുരസ്കാരം നല്കുന്നത്.പ്രവാസ ലോകത്തെ മികച്ച ഭാഷാപ്രവര്ത്തകര്ക്ക് നല്കുന്ന ഭാഷാമയൂരം പുരസ്കാരം ഇന്ത്യ വിഭാഗത്തില് കെ ദാമോദരന് (പ്രസിഡന്റ്, മലയാളം മിഷന് കര്ണാടക ചാപ്റ്റര്), വിദേശം വിഭാഗത്തില് ഫിറോസിയ ദിലീഫ് റഹ്മാന്, റംഷി മുഹമ്മദ് എന്നിവരാണ് പുരസ്കാരത്തിന് അര്ഹരായത്. 25000 രൂപയും പ്രശസ്തിപത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

പ്രവാസലോകത്തെ മികച്ച മലയാളം മിഷന് അധ്യാപകര്ക്ക് നല്കുന്ന ബോധി അധ്യാപക പുരസ്കാരത്തിന് ഇന്ത്യ വിഭാഗത്തില് പി.രാധാദേവിയും (തമിഴ്നാട് ചാപ്റ്റര്), വിദേശ വിഭാഗത്തില് പ്രീത നാരായണന് (അബുദാബി ചാപ്റ്റര്) എന്നിവരാണ് പുരസ്ക്കാരത്തിന് അരഹരായത്. 25000 രൂപയും പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഈ വിഭാഗത്തില് കര്ണ്ണാടക ചാപ്റ്ററില് നിന്നുള്ള അധ്യാപികയായ മീര നാരായണന് പ്രത്യേക ജൂറി പരാമര്ശത്തിന് അര്ഹയായിട്ടുണ്ട്. 10,000 രൂപയും പ്രശസ്തി പത്രം ആലേഖനം ചെയ്ത ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.

കെ. ജയകുമാര് (ഡയറക്ടര്, ഐ.എം.ജി.), ഡോ. പി.കെ. രാജശേഖരന് (ഗ്രന്ഥകാരന്, നിരൂപകന്), ഡോ. സി. രാമകൃഷ്ണന് (അക്കാദമിക് വിദഗ്ധന്, വിദ്യാകിരണം), മുരുകന് കാട്ടാക്കട (ഡയറക്ടര്, മലയാളം മിഷന്) എന്നിവര് അംഗങ്ങളായ ജൂറിയാണ് പുരസ്കാരനിര്ണ്ണയം നടത്തിയത്.

തിരുവനന്തപുരം പ്രസ്സ് ക്ലബിലെ ടി എന് ഗോപകുമാര് ഹാളില് വെച്ചുനടന്ന പത്രസമ്മേളനത്തില് സാംസ്കാരികകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന് പുരസ്കാരങ്ങള് പ്രഖ്യാപിച്ചു. മലയാളം മിഷന് ഡയറക്ടര് മുരുകന് കാട്ടാക്കട, രജിസ്ട്രാര് വിനോദ് വൈശാഖി എന്നിവര് പങ്കെടുത്തു.ഫെബ്രുവരി 21 ന് കോവളം ക്രാഫ്റ്റ് വില്ലേജില് നടക്കുന്ന ലോക മാതൃഭാഷാ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനവും പുരസ്കാര വിതരണവും ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് നിര്വ്വഹിക്കും.

ചടങ്ങില് സാംസ്കാരിക വകുപ്പു മന്ത്രി സജി ചെറിയാന് അധ്യക്ഷനായിരിക്കും. പ്രശസ്ത സിനിമാ സംവിധായകനും കവിയും ഗാനരചയിതാവുമായ ശ്രീകുമാരന് തമ്പി ചടങ്ങില് മുഖ്യാതിഥിയായിരിക്കും. ഫെബ്രുവരി 19, 20, 21, 22 തീയതികളില് കോവളം ക്രാഫ്റ്റ് വില്ലേജില്വച്ച് മലയാണ്മ ക്യാമ്പ് നടക്കും. 19 ന് സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം ഗ്രാന്ഡ് ഫിനാലെയും ഫലപ്രഖ്യാപനവും നടക്കും. തുടര്ന്നുള്ള ദിവസങ്ങളില് വിവിധ വിഷയങ്ങളില് പ്രമുഖര് നയിക്കുന്ന ക്ലാസുകളുണ്ടായിക്കും. ലോകമെമ്പാടുമുള്ള മലയാളം മിഷന് പ്രതിനിധികള് പരിപാടിയില് പങ്കെടുക്കും.

മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും വ്യാപനവും പ്രചരണവും ലക്ഷ്യമിട്ട് പ്രവര്ത്തിക്കുന്ന സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനമാണ് മലയാളം മിഷന്. ഇന്ത്യയില് 24 സംസ്ഥാനങ്ങളിലും 60 രാജ്യങ്ങളിലുമായി പ്രവര്ത്തിക്കുന്ന പഠനകേന്ദ്രങ്ങളില് അന്പതിനായിരത്തോളം വിദ്യാര്ഥികള് മലയാള ഭാഷാപഠനം നടത്തിവരുന്നു. അയ്യായിരത്തോളം ഭാഷാപ്രവര്ത്തകരും അധ്യാപകരുമടങ്ങുന്ന പ്രവാസികളായ സന്നദ്ധപ്രവര്ത്തകരാണ് മലയാളം മിഷന് പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കുന്നത്.

Previous Post

നടക്കില്ല എന്നു കരുതിയ പദ്ധതികള്‍ നടക്കുമെന്ന് അനുഭവത്തിലൂടെ കാണിച്ചുകൊടുത്ത സര്‍ക്കാരാണിത്: മുഖ്യമന്ത്രി

Next Post

മൂന്നര വയസുകാരിക്ക് പീഡനം; 83 കാരന് 45 വര്‍ഷം തടവ്

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
മൂന്നര-വയസുകാരിക്ക്-പീഡനം;-83-കാരന്-45-വര്‍ഷം-തടവ്

മൂന്നര വയസുകാരിക്ക് പീഡനം; 83 കാരന് 45 വര്‍ഷം തടവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.