കൊച്ചി > ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയ കേസിൽ അഡ്വ. സൈബി ജോസിനെതിരെ ഗുരുതര പരാമർശങ്ങളുമായി കമീഷണറുടെ റിപ്പോർട്ട്. ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നാണ് റിപ്പോർട്ടിലുള്ള ശുപാർശ. കമീഷണർതന്നെ നേരിട്ടാണ് പ്രാഥമിക പരിശോധന നടത്തിയത്.
അതീവ ഗൗരവ സ്വഭാവമുള്ള കുറ്റകൃത്യമെന്നാണ് റിപ്പോർട്ടിലുള്ളത്. ചോദ്യം ചെയ്യൽ അനിവാര്യമാണ്. സംഭവവുമായി ബന്ധപ്പെട്ട ആളുകളുടെ ഫോൺ രേഖകൾ, സാമ്പത്തിക ഇടപാടുകൾ എന്നിവ പരിശോധിക്കണം. കൂടുതൽ ആളുകളെ ചോദ്യം ചെയ്ത് അന്വേഷണം നടത്തിയാലേ യഥാർത്ഥ വസ്തുത പുറത്തുവരികയുള്ളൂ. ആരോപണം ഉന്നയിച്ചത് ആറ് അഭിഭാഷകരാണ്. അവരുടെ ലക്ഷ്യം ജുഡീഷ്യറിയുടെ അന്തസും അഭിമാനവും കാത്തുസൂക്ഷിക്കുക എന്നതാണ് – റിപ്പോർട്ടിൽ പറയുന്നു.