പത്തനംതിട്ട > പത്തനംതിട്ടയില്‍ കോണ്‍ഗ്രസില്‍ അച്ചടക്ക നടപടി. ഡിസിസി ഓഫീസിന്റെ കതകില്‍ ചവിട്ടിയ സംഭവത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. കെപിസിസി ജനറല്‍ സെക്രട്ടറി എം എം നസീറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് നടപടി. ബാബു ജോര്‍ജ് സംഘടനാ മര്യാദകള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നേതൃത്വത്തിന്റെ ഈ നടപടി.
ഡിസിസി പുനഃസംഘടന വഴി പാര്‍ട്ടിയെ ശക്തിപ്പെടുത്താനായിരുന്നു നേതാക്കളുടെ തീരുമാനം. എന്നാല്‍ പുനഃസംഘടന യോഗത്തിലെ തര്‍ക്കം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ കൂടുതല്‍ ദുര്‍ബലമാക്കുകയാണ്. ഡിസിസി ഓഫീസിന്റെ കതകില്‍ ചവിട്ടിയ സംഭവത്തില്‍ കെപിസിസി നേതൃത്വം ആണ് ബാബു ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്.