കല്‍പ്പറ്റ> വയനാട് അമ്പലവയല്‍ അമ്പൂത്തി ഭാഗത്ത് കഴിഞ്ഞ ഒന്നാം തീയതി കെണിയില്‍പെട്ട് ചത്ത കടുവയെ സംബന്ധിച്ച് വനം വകുപ്പിന് ആദ്യമായി വിവരം നല്കിയ ഹരി എന്ന ഹരികുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന് അനുശോചിച്ചു. മരണവുമായി ബന്ധപ്പെട്ട് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ വനം വിജിലന്‍സ് വിഭാഗം അന്വേഷിക്കുമെന്ന് മന്ത്രി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ഹരികുമാര്‍ കേസില്‍ പ്രതിയല്ലെന്നും വനം വകുപ്പിന് വിവരം നല്കിയ ഒരു പൗരന് മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി.കടുവ ചത്ത സംഭവത്തില്‍ നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റി സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനില്‍ നിന്ന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായി മരണപ്പെട്ട ഹരികുമാറില്‍ നിന്ന് വിവരങ്ങള്‍ അന്വേഷിച്ചിരുന്നുവെന്നും വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
വിജിലന്‍സ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ നരേന്ദ്രബാബു അന്വേഷണം നടത്തുമെന്നും വനം വകുപ്പിലെ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ ഭാഗത്തു നിന്ന് വീഴ്ച്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു