കൊച്ചി> തിയേറ്റർ കോംപൗണ്ടിൽ നിന്നുള്ള സിനിമാ റിവ്യൂ വിലക്കാന്‍ ധാരണ. കൊച്ചിയില്‍ നടന്ന ഫിലിം ചേംബര്‍ അസോസിയേഷന്റെതാണ് തീരുമാനം. ഏപ്രില്‍ 1 മുതല്‍ റിലീസ് ചെയ്യുന്ന സിനിമകള്‍ 42 ദിവസത്തിന് ശേഷം മാത്രമേ ഒടിടിയില്‍ റിലീസ് ചെയ്യാവൂ എന്നും തീരുമാനിച്ചു. 42 ദിവസത്തിന് മുന്‍പുള്ള ഒടിടി റിലീസുകൾ അനുവദിക്കില്ല. മുന്‍കൂട്ടി ധാരണാപത്രം ഒപ്പുവെച്ച സിനിമകള്‍ക്ക് മാത്രമാണ് ഇതിൽ ഇളവ് ഉണ്ടാകുക.