Friday, May 23, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home ARTS & STAGE

വർണലോകം തുറന്ന്‌ മായാ ബസാർ ; മിന്നലായി ‘ആർക്‌ടിക്‌ ’

by News Desk
February 8, 2023
in ARTS & STAGE
0
വർണലോകം-തുറന്ന്‌-മായാ-ബസാർ-;-മിന്നലായി-‘ആർക്‌ടിക്‌-’
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

തൃശൂർ > അവതരണങ്ങളുടെ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി അന്താരാഷ്‌ട്ര നാടകോൽസവത്തിന്റെ മൂന്നാം ദിനം. പൗരാണിക നാടകവേദിയുടെ വർണപ്രപഞ്ചം തുറന്നിട്ട തെലങ്കാനയിലെ ശ്രീവെങ്കിടേശ്വര സുരഭി തിയറ്ററിന്റെ മായാ ബസാർ,  സ്വപ്‌നം പോലൊരു വൈയക്തികാനുഭവവും ആസ്‌ട്രോഫിസിക്‌സും തമ്മിലുള്ള ആശയസങ്കലനത്തിന്റെ അന്വേഷണം നടത്തിയ മഹാരാഷ്‌ട്രയിൽ നിന്നുള്ള ജ്യേതി ദോഗ്രയുടെ ‘ബ്ലാക്ക്‌ ഹോൾ’, പ്രകൃതിയെ ചൂഷണം ചെയ്‌ത്‌ ധനാഢ്യനായ കുട്ടനാടൻ കർഷകന്റെ അവസാനകാല കുറ്റബോധത്തെ കാണിച്ച്‌ ഇടം ശാസ്‌താം കോട്ടയുടെ ‘ആർക്‌ടിക്‌’  എന്നിവയും തയ്‌വാനീസ്‌ ഓപ്പറയുടെ ആവർത്തനം ഹീറോബ്യൂട്ടിയുമാണ്‌ ഇറ്റ്‌ഫോക്കിന്റെ മൂന്നാം ദിവസം അരങ്ങേറിയത്‌.

മായാ ബസാർ തുറന്നിട്ടത് ഇന്ത്യൻ നാടകവേദിയിലെ ചരിത്രത്തിലേക്കുള്ള വാതിലാണ്‌. ഇന്ത്യൻ നാടകചരിത്രത്തിലെ പ്രത്യേകപഠനമേഖലയായി മാറിയ സുരഭി കർട്ടൻ കാണികളെ അക്ഷരാർഥത്തിൽ സന്തോഷിപ്പിച്ചു. പരമ്പരാഗത അഭിനയശൈലിയിലൂടെ ശശിരേഖയുടെയും അഭിമന്യുവിന്റെയും വിവാഹവും ഘടോൽക്കചന്റെ മാന്ത്രികവിദ്യകളും എല്ലാം ചേർന്ന്‌ അത്ഭുതമാണ്‌ സമ്മാനിച്ചത്‌. ഒരു നൂറ്റാണ്ടുമുമ്പേ സുരഭി അത്ഭുതക്കാഴ്‌ചകളൊരുക്കി നാടകവേദിയെ ഞെട്ടിപ്പിച്ചു എന്ന വായനയാണ്‌ കൗതുകമുണർത്തിയത്‌.

ബ്ലാക്ക്‌ ഹോൾ പൂർണമായും വിവരണപ്രാധാന്യമുള്ള ഏകപാത്രനാടകമായിരുന്നു. ഒട്ടും സുപരിചിതമല്ലാത്ത  വിഷയവും വിവരണത്തിന്റെ ആധിക്യവും ചേർന്ന്‌ ഒരു വിഭാഗം കാണികളെ മടുപ്പിച്ചു. അതേസമയം സൂക്ഷ്‌മാഭിനയത്തിന്റെ സാധ്യതയന്വേഷിച്ച നാടകപ്രവർത്തകർ തൃപ്‌തരുമായി.

മൂന്നാം ദിനം കാണിയെ പിടിച്ചിരുത്തിയ നാടകം കെ ആർ രമേഷിന്റെ ആർക്‌ടിക്‌ തന്നെയാണ്‌. പ്രകൃതിയെ ചൂഷണം ചെയ്‌ത പണം നേടിയ കാട്ടൂപ്പറമ്പിൽ തോമസിലൂടെ നാടകം സഞ്ചരിക്കുന്നു. പോയകാലചെയ്‌തികളുടെ പാപ പരിഹാരമെന്നോണം പാളത്തൊപ്പിയും കുറിമുണ്ടും ശരീരത്തിൽ ചെളിയും കലപ്പയുമായി ജീവിക്കുന്ന ഇയാൾ ബന്ധുക്കൾക്ക്‌ പരിഹാസ്യനാണ്‌. എന്നാൽ, അയാളെ അവിടെത്തന്നെ നിലനിർത്തുന്നതിൽ അവർ ജാഗരൂകരുമാണ്‌. ആത്യന്തിക ശരിയും കേവല ശരിയും തമ്മിലുള്ള വൈരുധ്യം നാടകത്തെ നയിക്കുന്നു.

കൗതുകകരമായ നാടകഭാഷയിലൂടെയും അഭിനയമികവിലൂടെയും നാടകം കാണിയെ പിടിച്ചിരുത്തി. രാവിലെ മീറ്റ്‌ ദ ആർട്ടിസ്‌റ്റിൽ  ‘നിലവിളികൾ മർമരങ്ങൾ, ആക്രോശങ്ങൾ’ സംഘവും ഫൗൾ പ്ലേ സംഘവും പങ്കെടുത്തു. കൊളോക്യത്തിൽ കീർത്തി ജയിൻ, ആശിഷ്‌ സെൻ ഗുപ്‌ത എന്നിവർ സംസാരിച്ചു.

വേദിയിൽ ഇന്ന്‌

കില: രാവിലെ 8.30 നാടകക്കളരി

ആർട്ടിസ്‌റ്റ്‌ സുജാതൻ സീനിക്‌ ഗാലറി: പകൽ 11 ആർട്ടിസ്‌റ്റ്‌ ഇൻ കൺവർസേഷൻ. പകൽ 2ന്‌ പൊതുപ്രഭാഷണം–-അരി സിതാസ്‌

കെ ടി മുഹമ്മദ്‌ തിയറ്റർ: പകൽ 11.30–-മായാ ബസാർ, സുരഭി തിയറ്റർ തെലങ്കാന

ബ്ലാക്ക്‌ ബോക്‌സ്‌: വൈകിട്ട്‌ 4–-ബ്ലാക്ക്‌ ഹോൾ, ജ്യേതി ദോഗ്ര, മഹാരാഷ്‌ട്ര

ആക്‌ടർ മുരളി തിയറ്റർ: രാത്രി 7–-ടോൾഡ്‌ ബൈ മൈ മദർ, അലി ഷെഹ്‌റൂർ, ലെബനൻ

പവലിയൻ തിയറ്റർ: രാത്രി 8.45–-പുള്ളിപ്പറവ, ലക്ഷദ്വീപിലെ ഗാനങ്ങൾ, ഷബീർ അലി, ഷഫീഖ്‌ കിൽത്തൻ



ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

Previous Post

ട്രാൻസ്‌ ദമ്പതികളായ സിയയ്‌ക്കും സഹദിനും കുഞ്ഞ്‌ പിറന്നു; രാജ്യത്തെ ആദ്യത്തെ ട്രാൻസ്‌മെൻ അമ്മ

Next Post

വാലന്റൈൻസ്‌ ഡേ “കൗ ഹഗ്‌ ഡേ’ ആയി ആചരിക്കണമെന്ന്‌ കേന്ദ്രം

Related Posts

ഭയപ്പെടുത്താൻ-“രക്തരക്ഷസ്-‘-വീണ്ടും;-പുത്തൻ-സാങ്കേതികവിദ്യയുമായി-പുതുവേദിയിലേക്ക്
ARTS & STAGE

ഭയപ്പെടുത്താൻ “രക്തരക്ഷസ് ‘ വീണ്ടും; പുത്തൻ സാങ്കേതികവിദ്യയുമായി പുതുവേദിയിലേക്ക്

October 4, 2024
63
നാടകമേ,-ജീവിതമേ…-മനസുതുറന്ന്-ഗിരീഷ്‌-പി-സി-പാലം
ARTS & STAGE

നാടകമേ, ജീവിതമേ… മനസുതുറന്ന് ഗിരീഷ്‌ പി സി പാലം

September 22, 2024
64
സിജോയ്‌-ലണ്ടനിലുണ്ട്‌-,-
കൂട്ടിന്‌-നിറങ്ങളും
ARTS & STAGE

സിജോയ്‌ ലണ്ടനിലുണ്ട്‌ , 
കൂട്ടിന്‌ നിറങ്ങളും

September 9, 2024
60
സ്വല്പപുണ്യയായേൻ-–-കോട്ടയ്‌ക്കൽ-ശിവരാമന്റെ-രംഗജീവിതത്തിലൂടെ…
ARTS & STAGE

സ്വല്പപുണ്യയായേൻ – കോട്ടയ്‌ക്കൽ ശിവരാമന്റെ രംഗജീവിതത്തിലൂടെ…

September 3, 2024
77
എ-രാമചന്ദ്രൻറെ-പുസ്തക-കലാ-ശേഖരങ്ങൾ-ഇനി-സഹൃദയ-ലോകത്തിന്
ARTS & STAGE

എ രാമചന്ദ്രൻറെ പുസ്തക കലാ ശേഖരങ്ങൾ ഇനി സഹൃദയ ലോകത്തിന്

August 31, 2024
108
ഈ-അരങ്ങിൽ-ഇനി-തനിയേ
ARTS & STAGE

ഈ അരങ്ങിൽ ഇനി തനിയേ

August 25, 2024
48
Next Post
വാലന്റൈൻസ്‌-ഡേ-“കൗ-ഹഗ്‌-ഡേ’-ആയി-ആചരിക്കണമെന്ന്‌-കേന്ദ്രം

വാലന്റൈൻസ്‌ ഡേ "കൗ ഹഗ്‌ ഡേ' ആയി ആചരിക്കണമെന്ന്‌ കേന്ദ്രം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.