ആലുവ
ആലുവയിൽ വീണ്ടും ഹനുമാന്കുരങ്ങിന്റെ സാന്നിധ്യം. ശനി ഉച്ചയോടെയാണ് ആലുവ മിനി സിവില് സ്റ്റേഷന് റോഡിൽ കുരങ്ങ് എത്തിയത്. റോഡരികില് പാര്ക്ക് ചെയ്ത വാഹനങ്ങള്ക്കുമുകളില് ചാടിനടന്ന കുരങ്ങനെ കാണാൻ നിരവധിപേരാണ് എത്തിയത്.
കുരങ്ങനെ പിടികൂടാൻ നഗരവാസികള് വനംവകുപ്പിന് വിവരം നല്കി. അൽപ്പസമയത്തിനകം കുരങ്ങ് ഓടിമറഞ്ഞു. 2021 സെപ്തംബര് 15ന് ആലുവ പൊലീസ് സ്റ്റേഷനിലും ഒരു ഹനുമാന്കുരങ്ങ് എത്തിയിരുന്നു.















