മലപ്പുറം> പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നീരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. ഒരു മാസത്തിനിടെ നോറോ വൈറസ് കൊച്ചിയിലും, വയനാട്ടിലും സ്ഥിരീകരിച്ചിരുന്നു.