ചെന്നൈ : ആഗോള ഹിറ്റായ് മാറിയ കമൽ ഹാസൻ ചിത്രം വിക്രത്തിനു ശേഷം തെന്നിന്ത്യൻ സിനിമയിലെ മാസ്റ്റർ ക്രാഫ്റ്റ്സ്മാനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തുടങ്ങി.ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്ന മാസ്റ്ററിനു ശേഷം ദളപതി വിജയ്യും ലോകേഷ് കനഗരാജും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.സെവൻ സ്ക്രീൻ സ്റ്റുഡിയോസിൻ്റെ ബാനറിൽ എസ്.എസ്. ലളിത് കുമാർ നിർമ്മിക്കുന്ന ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ ജഗദീഷ് പളനി സ്വാമിയാണ്. മാസ്റ്റർ, വാരിസ് തുടങ്ങിയ ചിത്രങ്ങളുടെ വൻ വിജയത്തിന് ശേഷം സെവൻ സ്ക്രീൻ സ്റ്റുഡിയോസ് ദളപതി വിജയ് യോടൊപ്പം വീണ്ടും ഒരുമിക്കുന്ന പ്രോജക്ടിന്”ദളപതി 67″ എന്നാണ് താൽക്കാലികമായി നൽകിയിരിക്കുന്ന പേര്. 2023 ജനുവരി 2 ന് ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് ചടുല വേഗതയിൽ പുരോഗമിക്കുന്നു.
വിജയ് ചിത്രങ്ങളായ കത്തി, മാസ്റ്റർ, ബീസ്റ്റ് എന്നിവയിൽ ഹിറ്റ് ഗാനങ്ങൾ ഒരുക്കിയ റോക്ക്സ്റ്റാർ അനിരുദ്ധ് രവിചന്ദർ നാലാമതും ഒരുമിക്കുന്ന പ്രൊജക്റ്റ് ആണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പ്രശസ്ത സംവിധായകരായ ഗൗതം വാസുദേവ മേനോൻ, മിഷ്കിൻ, ബോളിവുഡ് താരം സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്നു.
ക്യാമറ : മനോജ് പരമഹംസ, ആക്ഷൻ : അൻപറിവ് , എഡിറ്റിങ് : ഫിലോമിൻ രാജ്, ആർട്ട് : എൻ. സതീഷ് കുമാർ , കൊറിയോഗ്രാഫി : ദിനേഷ്, ഡയലോഗ് : ലോകേഷ് കനകരാജ്, രത്നകുമാർ & ധീരജ് വൈദി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : രാം കുമാർ എന്നിവരാണ് താരങ്ങളും മറ്റു അണിയറപ്രവർത്തകർ. പി ആർ ഒ : പ്രതീഷ് ശേഖർ.