Thursday, March 19, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS WORLD

സ്വീഡനിലെ ഖുര്‍ആന്‍ കത്തിക്കലില്‍ അറബ് ലോകത്ത് പ്രതിഷേധം

by News Desk
January 24, 2023
in WORLD
0
സ്വീഡനിലെ-ഖുര്‍ആന്‍-കത്തിക്കലില്‍-അറബ്-ലോകത്ത്-പ്രതിഷേധം
0
SHARES
46
VIEWS
Share on FacebookShare on TwitterShare on Whatsapp

മനാമ> സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ തുര്ക്കി എംബസിക്ക് മുന്നില് തീവ്രവലതുപക്ഷ കക്ഷി നേതാവ് ഖുര്ആന് പകര്പ്പ് കത്തിച്ച സംഭവത്തില് അറബ് ലോകത്ത് വ്യാപക പ്രതിഷേധം. സൗദി അറേബ്യ, യുഎഇ, ഇറാന്, തുര്ക്കി, ഗള്ഫ് സഹകരണ കൗണ്സില് (ജിസിസി), ഒഐസി, മുസ്ലീം വേള്ഡ്ലീഗ് തുടങ്ങിയവ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഖുര്ആന് കത്തിക്കാന് തീവ്രവാദിയെ അനുവദിച്ച സ്വീഡിഷ് അധികാരികളുടെ നടപടിയെ ശക്തമായ അപലപിക്കുന്നതായി സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില് വ്യക്തമാക്കി. തീവ്രവാദവും വിദ്വേഷവും നിരസിക്കുകയും സംവാദം, സഹിഷ്ണുത, സഹവര്ത്തിത്വം എന്നിവയുടെ മൂല്യങ്ങള് പ്രചരിപ്പിക്കുകയും ചെയ്യുക എന്നതാണ് രാജ്യത്തിന്റെ ഉറച്ച നിലപാടെന്നും മന്ത്രാലയം വ്യക്തമാക്കി.

മാനുഷികവും ധാര്മ്മികവുമായ മൂല്യങ്ങള്ക്കും തത്വങ്ങള്ക്കും വിരുദ്ധമായി സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താന് ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും യുഎഇ നിരസിക്കുന്നതായി വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില് അറിയിച്ചു. വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളും ഉപേക്ഷിക്കണം. മതചിഹ്നങ്ങളെ ബഹുമാനിക്കണമെന്നും മതങ്ങളെ അവഹേളിച്ച് വിദ്വേഷം വളര്ത്തുന്നത് ഒഴിവഅാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.

സംഭവം മുസ്ലീങ്ങള്ക്കെതിരെ വിദ്വേഷവും അക്രമവും വളര്ത്താനുള്ള ശ്രമമാണെ് ഇറാന് ആരോപിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തിനായി വാദിക്കുവരെ് മേനി നടിക്കുന്ന ചില യൂറോപ്യന് രാജ്യങ്ങള് ഇസ്ലാമിക പവിത്രതകള്ക്കും മൂല്യങ്ങള്ക്കും എതിരെ വിദ്വേഷം പരത്താന് തീവ്രവാദ-യാഥാസ്ഥിതിക ഘടകങ്ങളെ അനുവദിക്കുകയാണെ് വിദേശ മന്ത്രാലയ വക്താവ് നാസര് കനാനി പ്രസ്താവനയില് പറഞ്ഞു.

തലസ്ഥാനമായ അങ്കാറയിലെ സ്വീഡിഷ് അംബാസഡറെ വിളിച്ചുവരുത്തി തുര്ക്കി പ്രതിഷേധം അറിയിച്ചു. സ്റ്റോക്ക്ഹോമിലെ പ്രതിഷേധങ്ങള്ക്ക് അനുമതി നല്കിയ സ്വീഡിഷ് അധികാരികളുടെ നടപടിക്ക് മറുപടിയായി, ജനുവരി 27 ന് നടക്കാനിരുന്ന സ്വീഡിഷ് പ്രതിരോധ മന്ത്രി പാല് ജോണ്സന്റെ അങ്കാറ സന്ദര്ശനം റദ്ദാക്കിയതായി തുര്ക്കി പ്രഖ്യാപിച്ചു.

ബഹ്റൈന്, കുവൈത്ത്, ഒമാന്, ഖത്തര് എന്നീ രാജ്യങ്ങളും നടപടിയെ അപലപിച്ചു.

ഖുര്ആന് പകര്പ്പ് കത്തിക്കാന് തീവ്രവാദിയെ അനുവദിച്ച സ്വീഡിഷ് അധികാരികളുടെ നടപടിയെ ജിസിസി അപലപിച്ചു. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ ആളിക്കത്തിക്കുന്ന ഇത്തരം അസ്വീകാര്യമായ പ്രവൃത്തികള് അവസാനിപ്പിക്കാന് അന്താരാഷ്ട്ര സമൂഹം ഇടപ്പെടണമെന്ന് സെക്രട്ടറി ജനറല് ഡോ. നായിഫ് ഫലാഹ് മുബാറക് അല്ഹജ്റഫ് ആവശ്യപ്പെട്ടു.

ഖുര്ആന് കത്തിക്കല് പ്രകോപനപരമായ നടപടിയാണെന്നും അതനെ ശക്തമായ ഭാഷയില് അപലപിക്കുന്നതായും ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒഐസി പ്രസ്താനവയില് പറഞ്ഞു.

സംഭവം അസംബന്ധവും പ്രകോപനപരവും അപമാനകരവുമാണെന്ന് മുസ്ലിം വേള്ഡ് ലീഗ് പ്രസ്താവനയില് വ്യക്തമാക്കി.

എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനമാണിതെന്ന് അറബ് പാര്ലമെന്റ് പ്രസ്താവനയില് കുറ്റപ്പെടുത്തി.

ശനിയാഴ്ചയാണ് തീവ്രവലതുപക്ഷ പാര്ടിയായ നേതാവ് റാസ്മസ് പലുദാന്, പൊലീസിന്റെ സംരക്ഷണത്തിലും സര്ക്കാരിന്റെ അനുമതിയോടെയും സ്റ്റോക്ക്ഹോമിലെ തുര്ക്കി എംബസിക്ക് പുറത്ത് ഖുര്ആന് പകര്പ്പ് കത്തിച്ചത്.

Previous Post

ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കരുതെന്ന് കെ സുരേന്ദ്രൻ ; മുഖ്യമന്ത്രിക്ക് പരാതി നൽകി

Next Post

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ജാമ്യം റദ്ദാക്കി

Related Posts

പലസ്തീൻ-ഐക്യദാർഢ്യറാലിയിൽ-സ്വയം-തീകൊളുത്തി-യുഎസ്‌-
മാധ്യമപ്രവർത്തകന്റെ-പ്രതിഷേധം
WORLD

പലസ്തീൻ ഐക്യദാർഢ്യറാലിയിൽ സ്വയം തീകൊളുത്തി യുഎസ്‌ 
മാധ്യമപ്രവർത്തകന്റെ പ്രതിഷേധം

October 8, 2024
70
ഇസ്രയേൽ-കൂട്ടക്കുരുതി-തുടരുന്നു-;-ബെയ്‌റൂട്ടിൽ-ശക്തമായ-മിസൈലാക്രമണം
WORLD

ഇസ്രയേൽ കൂട്ടക്കുരുതി തുടരുന്നു ; ബെയ്‌റൂട്ടിൽ ശക്തമായ മിസൈലാക്രമണം

October 8, 2024
78
കൽക്കൂമ്പാരമായി-ഗാസ-;-215-ലക്ഷം-വീടുകളും-
1.2-ലക്ഷം-മറ്റ്‌-കെട്ടിടങ്ങളും-തരിപ്പണമായി
WORLD

കൽക്കൂമ്പാരമായി ഗാസ ; 2.15 ലക്ഷം വീടുകളും 
1.2 ലക്ഷം മറ്റ്‌ കെട്ടിടങ്ങളും തരിപ്പണമായി

October 8, 2024
79
ബഹിരാകാശയാത്രികർക്ക്‌-ഛിന്ന​ഗ്രഹങ്ങളിലെ-പാറകൾ-കഴിക്കാം;-പഠന-റിപ്പോർട്ടുമായി-ശാസ്ത്രജ്ഞർ
WORLD

ബഹിരാകാശയാത്രികർക്ക്‌ ഛിന്ന​ഗ്രഹങ്ങളിലെ പാറകൾ കഴിക്കാം; പഠന റിപ്പോർട്ടുമായി ശാസ്ത്രജ്ഞർ

October 8, 2024
70
പ്രണയബന്ധത്തെ-എതിർത്തു;-കുടുംബത്തിലെ-13-പേരെ-വിഷം-നൽകി-കൊലപ്പെടുത്തിയ-യുവതി-അറസ്റ്റിൽ
WORLD

പ്രണയബന്ധത്തെ എതിർത്തു; കുടുംബത്തിലെ 13 പേരെ വിഷം നൽകി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ

October 7, 2024
84
2024ലെ-വൈദ്യശാസ്ത്ര-നൊബേൽ-വിക്ടർ-ആംബ്രോസിനും-ഗാരി-റവ്കിനും
WORLD

2024ലെ വൈദ്യശാസ്ത്ര നൊബേൽ വിക്ടർ ആംബ്രോസിനും ഗാരി റവ്കിനും

October 7, 2024
5
Next Post
എസ്‌എഫ്‌ഐ-സംസ്ഥാന-സെക്രട്ടറി-പി-എം-ആർഷോയുടെ-ജാമ്യം-റദ്ദാക്കി

എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയുടെ ജാമ്യം റദ്ദാക്കി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.