അടിമാലി> അടിമാലി വാളറയിൽ ഫെയ്സ്ബുക്കിൽ ലൈവ് ഇട്ടശേഷം യുവാവ് സ്വന്തം വീടിന് തീയിട്ടു. വാളറ ദേവിയാർ കോളനിയിൽ പുത്തൻപുരയിൽ ഡോമിനിക് കുട്ടിയുടെ വീടിനാണ് മകൻ ഡാൻലിൻ തീവെച്ചത്. വീടും വീട്ടുപകരണങ്ങളും ഭാഗികമായും കത്തി നശിച്ചു.
പത്താം മൈലിൽ വർഷോപ്പ് നടത്തുന്നയാളാണ് ഡാൻലിൻ . തീയിടുമ്പോൾ വീട്ടിനുള്ളിൽ ആളില്ലായിരുന്നു. മാനസിക പ്രശ്നങ്ങൾ ഉള്ളയാളാണ് ഡാൻലിൻ എന്ന് പറയുന്നു. അടിമാലിയിൽ നിന്നുള്ള അഗ്നി രക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. സംഭവത്തിൽ പരാതിയില്ലെന്ന് വീട്ടുകാർ പറഞ്ഞു.