വാഷിങ്ടൺ
അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ വസതിയിൽ നടന്ന പരിശോധനയിൽ ആറ് രഹസ്യരേഖകൂടി കണ്ടെടുത്തതായി റിപ്പോർട്ട്. ബൈഡന്റെ വിൽമിങ്ടണിലുള്ള വസതിയിൽ 13 മണിക്കൂർ നീണ്ട പരിശോധനയിലാണ് നീതിന്യായവകുപ്പ് രേഖകൾ കണ്ടെടുത്തത്. 2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൈഡന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് പ്രഖ്യാപനം നടക്കാനിരിക്കെയാണ് പരിശോധന.