കൊച്ചി : ചലച്ചിത്ര കരിയറിലെ ആദ്യ ഇരട്ട വേഷത്തിൽ ജോജു ജോർജ് എത്തുന്ന ‘ഇരട്ട’ സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ്, സിജോ വടക്കൻ എന്നിവർ നിർമ്മിക്കുന്ന ആക്ഷനും സസ്പെൻസും നിറഞ്ഞ ചിത്രം ജോജു എന്ന നടന്റെ അഭിനയ ജീവിതത്തിലെ നാഴികകല്ലാകും എന്ന സൂചന നൽകുന്നതാണ് ട്രെയ്ലർ.
ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ ജീവിതം പറയുന്ന ചിത്രം, തികച്ചും വ്യത്യസ്തരായ രണ്ടു മനുഷ്യർക്കിടയിൽ ഉള്ള പകയുടെയും കഥയാണ് പറയുന്നു. ജോജുവിനോപ്പം അഞ്ജലി അവതരിപ്പിക്കുന്ന നായികാ കഥാപാത്രവും പ്രതീക്ഷ നൽകുന്നു.
ഇരട്ടയുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവ്വഹിക്കുന്നത് നവാഗതനായ രോഹിത് എം ജി കൃഷ്ണൻ ആണ്. അപ്പു പാത്തു പ്രൊഡക്ഷൻഹൗസിനും മാർട്ടിൻ പ്രക്കാട്ട് ഫിലിംസിനും ഒപ്പം പ്രൊഡ്യൂസർ സിജോ വടക്കനും കൈകോർക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ശ്രദ്ധേയമായിരുന്നു.
അഞ്ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ,അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമീർ താഹിറിന്റെയും, ഷൈജു ഖാലിദിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഡി ഓ പി. ഹിറ്റ് ഗാനങ്ങൾ മലയാളി പ്രേക്ഷകർക്ക് സമ്മാനിച്ച ജേക്സ് ബിജോയാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ലിറിക്സ് അൻവർ അലി. എഡിറ്റർ : മനു ആന്റണി, ആർട്ട് : ദിലീപ് നാഥ് , വസ്ത്രലങ്കാരം : സമീറ സനീഷ്, മേക്കപ്പ് : റോണക്സ്, സ്റ്റണ്ട്സ് : കെ രാജശേഖർ എന്നിവരാണ്. പിആർഓ : പ്രതീഷ് ശേഖർ.