തൃശൂർ > പൊന്നാനി സംസ്ഥാനപാതയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്ക് ഗുരുതര പരിക്കേറ്റു. ഇടുക്കി സ്വദേശി ജോബിയാണ് മരിച്ചത്. ഗുരുതര പരിക്കേറ്റ രജ്ഞി(38)ത്ത്, വിനോദ് (40), രാജേഷ് (30)എന്നിവർ തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രി ചികിത്സയിലാണ്.
രജ്ഞിത്ത് വെന്റിലേറ്ററിലാണ്. വിനോദ് അബോധവസ്ഥയിലും രാജേഷിന്റെ തുടയെല്ല് പൊട്ടിയിട്ടുമുണ്ട്. ഷാജു, ലിബിൻ, ലിജു എന്നിവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച പുലർച്ചേ പൊന്നാനി പൊലീസ് സ്റ്റേഷനിൽനിന്ന് മൂന്നു കിലോ മീറ്റർ അകലേ സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്.
ഇടുക്കിയിൽനിന്ന് കോഴിക്കോട് അലുമിനിയം ഫാബ്രിക്കേഷൻ യൂണിയൻ സംസ്ഥാന സമ്മേളനത്തിന് പോകുകയായിരുന്ന ഏഴുപേർ അടങ്ങിയ എർട്ടിക കാറിൽ നാഷണൽ പെർമിറ്റ് ലോറിയിടിച്ചാണ് അപകടം ഉണ്ടായത്. വാഹനം വെട്ടിപ്പൊളിച്ചാണ് എല്ലാവരെയും പുറത്തെടുത്തത്. പരിക്കേറ്റ എല്ലാവരും തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അപകടത്തിൽപെട്ടവർ ഇടുക്കി സ്വദേശികളാണ്.