സാൻഫ്രാൻസിസ്കോ> ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും നഗ്നതാ നയത്തിൽ മാറ്റം വരുത്തിയേക്കും. മാതൃകമ്പനിയായ മെറ്റ ചുമതലപ്പെടുത്തിയ മേൽനോട്ട സമിതിയുടെ ശുപാർശപ്രകാരമായിരിക്കും മാറ്റം. നിലവിൽ മുലയൂട്ടൽ, ലിംഗമാറ്റ ശസ്ത്രക്രിയ എന്നിവ ഒഴികെയുള്ള സാഹചര്യങ്ങളിൽ സ്ത്രീകളുടെ മുലക്കണ്ണ് പ്രദർശിപ്പിക്കുന്നതിന് വിലക്കുണ്ട്.
ട്രാൻസ്ജെൻഡർമാരായ അമേരിക്കൻ ദമ്പതികളുടെ അക്കൗണ്ടിൽനിന്നുള്ള രണ്ട് പോസ്റ്റുകൾ ഫെയ്സ്ബുക്ക് നീക്കിയതിന് പിന്നാലെയാണ് നടപടി. ട്രാൻസ്ജൻഡർമാരുടെ ആരോഗ്യവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റിൽ നൽകിയ സ്തനങ്ങളുടെ ചിത്രമാണ് നീക്കിയത്. ഇതിനെതിരെ ദമ്പതികൾ നൽകിയ പരാതി അംഗീകരിച്ച് പോസ്റ്റ് പുനഃസ്ഥാപിച്ചു. ഈ സാഹചര്യത്തിൽ സ്ത്രീകളേയും പുരുഷൻമാരേയും മുന്നിൽകണ്ട് തയ്യാറാക്കിയ നഗ്നതാനയത്തിൽ ട്രാൻസ്ജൻഡർമാരേക്കൂടി പരിഗണിച്ച് മാറ്റം വരുത്താനാണ് നിർദ്ദേശം.
ലിംഗനീതി ഉറപ്പാക്കിയും അന്താരാഷ്ട്ര മനുഷ്യാവകാശ മാനദണ്ഡങ്ങളെ മാനിക്കുംവിധവും നിലവിലുള്ള നഗ്നതാനയത്തിൽ ആവശ്യമായ മാറ്റം വരുത്താനാണ് മേൽനോട്ട സമിതിയുടെ ശുപാർശ.