തിരുവനന്തപുരം> വെഞ്ഞാറമൂട്ടില്‍ ലഹരി മാഫിയക്കെതിരെ അധികൃതര്‍ക്ക് വിവരം നല്‍കിയതിന് പ്ലസ് ടു വിദ്യാര്‍ഥിനിക്കും അമ്മയ്ക്കും മര്‍ദ്ദനമേറ്റു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ജീവന് ബാബു കെ ഐഎഎസിന് മന്ത്രി നിര്‍ദ്ദേശം നല്കി. രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റ് കൈക്കൊള്ളേണ്ട നടപടികള്‍ ഉടന്‍ കൈക്കൊള്ളണമെന്നും മന്ത്രി ശിവന്‍കുട്ടി നിര്‍ദ്ദേശം നല്കി.