വാഷിങ്ടണ്‍
ടെക്ഭീമന് മൈക്രോസോഫ്റ്റും കൂട്ടപ്പിരിച്ചുവിടലിലേക്ക്. ബുധൻ മുതൽ പിരിച്ചുവിടൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ആകെ ജീവനക്കാരില്‍ ഏകദേശം അഞ്ചുശതമാനം അഥവാ 10,000 പേരെ പിരിച്ചുവിട്ടേക്കും. ഹ്യൂമന്‍ റിസോഴ്സ്, എന്‍ജിനിയറിങ് വിഭാഗങ്ങളില്‍നിന്നുള്ള ജീവനക്കാരെയാകും പിരിച്ചുവിടല്‍ ബാധിക്കുക. പ്രതികൂല സാമ്പത്തിക സാഹചര്യങ്ങളെ അതിജീവിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് കമ്പനിയുടെ വിശദീകരണം.
നേരത്തെ, ആമസോൺ, മെറ്റ, ട്വിറ്റർ തുടങ്ങിയ നിരവധി വൻകിട കമ്പനികള്‍ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ജൂലൈയില്‍ കമ്പനി കുറച്ചു ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വിവിധ വിഭാഗങ്ങളില്‍നിന്നായി ആയിരത്തില്‍ താഴെ ജീവനക്കാരെയാണ് നേരത്തെ പിരിച്ചുവിട്ടത്.