ഹൈദരാബാദ് > അവസാന ഓവർ വരെ ഇന്ത്യയെ വിറപ്പിച്ച് ന്യൂസിലൻഡ് കീഴടങ്ങി. ഒരുഘട്ടത്തിൽ ശുഭ്മാൻ ഗില്ലിന്റെ ഇരട്ടസെഞ്ചുറി പാഴാകുമോ എന്ന് തോന്നിച്ച മത്സരത്തിൽ ഇന്ത്യയ്ക്ക് 12 റൺസിന്റെ ജയം. ന്യൂസിലന്ഡിന് എതിരായ ആദ്യ ഏകദിനത്തില് 350 റണ്സ് വിജയലക്ഷ്യം പടുത്തുയര്ത്തിയിട്ടും 78 പന്തില് 140 റണ്സ് നേടിയ മൈക്കല് ബ്രേസ്വെല്ലിന്റെ മുന്നില് അവസാന നിമിഷം വരെ വിറച്ച ഇന്ത്യ നാല് പന്ത് ബാക്കിനില്ക്കേ 12 റണ്സിന്റെ ജയം സ്വന്തമാക്കുകയായിരുന്നു. സ്കോര്: ഇന്ത്യ-349/8 (50), ന്യൂസിലന്ഡ്-337 (49.2). ഇന്ത്യക്കായി ശുഭ്മാന് ഗില് ഇരട്ട സെഞ്ചുറി നേടിയപ്പോള് മുഹമ്മദ് സിറാജ് നാല് വിക്കറ്റ് സ്വന്തമാക്കി.















