ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന വിര നശീകരണ ഗുളികയ്ക്കെതിരെയുള്ള വ്യാജ പ്രചരണങ്ങൾക്കെതിരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടർ പോലീസിന് പരാതി നൽകി. പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു.