തിരുവനന്തപുരം> തിരുവനന്തപുരത്തെ ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ ആരംഭിച്ച സിനികഫേ പാർക്ക് വിനോദ സഞ്ചാര മേഖലയിൽ പുതിയൊരു അധ്യായം തീർക്കുകയാണെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്. സിനിമാ മേഖലയിലേക്ക് എത്തിച്ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഒത്തുചേരാനും പുതിയ സിനിമാ കൂട്ടായ്മകൾ രൂപപ്പെടാനും ഈ പാർക്ക് സഹായകരമായിരിക്കും.
ആക്കുളം കായലിന്റെ പ്രകൃതിഭംഗി ആസ്വദിച്ചുകൊണ്ട് സിനിമാ ചർച്ചകൾക്കും വർക്ക് ഷോപ്പുകൾക്കും യാത്ര വിവരണങ്ങൾക്കും വേദിയൊരുക്കുകയാണ് സിനികഫേ പാർക്ക്.
അതോടൊപ്പം രുചിവൈവിധ്യങ്ങളും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസം മിഷന്റെ ഭാഗമായി ആർട്ട് എംപോറിയവും ഇവിടെ പ്രവർത്തിക്കും. കലാകാരന്മാർക്ക് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാനും കരകൗശലങ്ങളുടെ വിപണനത്തിനും അവസരമുണ്ടെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു