പറവൂർ > പറവൂരിൽ ഭക്ഷ്യവിഷബാധയേറ്റ് 17 പേർ ആശുപത്രിയിൽ. ഇതേത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം ഹോട്ടല്‍ പൂട്ടിച്ചു. പറവൂര്‍ ടൗണിലുള്ള മജ്ലിസ് ഹോട്ടലാണ് അധികൃതര്‍ പൂട്ടിച്ചത്.
കുഴിമന്തി, ഷവർമ, ഷവായി, ബിരിയാണി എന്നിവ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. 16 പേർ പറവൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഒരാളെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സ തേടിയവരിൽ രണ്ടു കുട്ടികളും ഉൾപ്പെടുന്നു. ഭക്ഷ്യ വിഷബാധയേറ്റവരുടെ എണ്ണം ഉയരുമെന്നാണ് നഗരസഭ പറയുന്നത്. നഗരസഭയുടേത് ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം ആരോപിച്ചു.