Monday, March 16, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ രണ്ടുവർഷം വേണമെന്ന്‌ കെഎസ്‌ആർടിസി

by News Desk
January 13, 2023
in KERALA
0
വിരമിക്കൽ-ആനുകൂല്യങ്ങൾ-നൽകാൻ-രണ്ടുവർഷം-വേണമെന്ന്‌-കെഎസ്‌ആർടിസി
0
SHARES
9
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി
കെഎസ്ആർടിസിയിൽനിന്ന് വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങളുടെ കുടിശ്ശിക കൊടുത്തുതീർക്കാൻ രണ്ടു വർഷത്തെ സമയം ആവശ്യമെന്ന് കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചു. സീനിയോറിറ്റിയും അടിയന്തര സാഹചര്യവും അടിസ്ഥാനമാക്കി നിശ്ചിതകാലം നിർണയിച്ച് തീർപ്പാക്കുന്ന പെൻഷണറി ബെനഫിറ്റ്സ് സ്കീമാണ് കെഎസ്ആർടിസി എംഡി ഹൈക്കോടതിയുടെ അനുമതിക്ക് സമർപ്പിച്ചു. എന്നാൽ, പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതുസംബന്ധിച്ച് സുപ്രീംകോടതി ഉത്തരവ് നിലവിലുള്ളതിനാൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

കെഎസ്ആർടിസിയുടെ ദിവസകലക്ഷനിൽനിന്ന് 10 ശതമാനം തുക നീക്കിവയ്ക്കണമെന്നും ഇത് വിരമിച്ചവരുടെ ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കണമെന്നുമാണ് സുപ്രീംകോടതി വിധി. ഇതിൽ ഇളവ് തേടി സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്ന് കെഎസ്ആർടിസി ആവശ്യപ്പെട്ടു. അതനുസരിച്ച് ഹർജി വീണ്ടും പരിഗണിക്കാൻ 31ലേക്ക് മാറ്റി. വിരമിച്ചവരുടെ ആനുകൂല്യങ്ങൾ നാലുമാസത്തിനകം നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ കെഎസ്ആർടിസി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശപ്രകാരം പദ്ധതി സമർപ്പിച്ചത്.

ഇതനുസരിച്ച് സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേർക്കും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഏഴുപേർക്കുമുൾപ്പെടെ 45 ജീവനക്കാർക്ക് ഓരോമാസവും വിരമിക്കൽ ആനുകൂല്യം നൽകാൻ രണ്ടു വർഷത്തെ സമയം വേണമെന്നാണ് ആവശ്യം. രണ്ടു വർഷത്തിനുള്ളിൽ 540 പേർക്ക് വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനാകും. ഇതിന് മാസംതോറും 3.46 കോടി രൂപ വേണം. ഇതനുസരിച്ച് 2022 നവംബർ 30 വരെയുള്ള ആനുകൂല്യങ്ങൾ നൽകാൻ 83.10 കോടി രൂപ ആവശ്യമുണ്ട്. ശമ്പളം, സ്പെയർപാർട്സുകൾ, ഇന്ധനം തുടങ്ങിയവയ്ക്ക് ചെലവിടുന്ന തുകയ്ക്കുപുറമെ മാസംതോറും 3.46 കോടി രൂപ പെൻഷൻ ആനുകൂല്യങ്ങൾക്കായി ചെലവിടുന്നുണ്ട്. അധികവരുമാനം കണ്ടെത്താൻ കൂടുതൽ സർവീസ് നടത്തുന്നുണ്ട്. 2022ൽ ശരാശരി 3700 ബസുകൾ സർവീസ് നടത്തിയിടത്ത് ഈ വർഷം 4400 സർവീസുകളാക്കി. മാസംതോറും 3.46 കോടി രൂപ സർക്കാർ സഹായംകൂടി ലഭിച്ചാൽ പെൻഷൻ ആനുകൂല്യങ്ങൾ ഒരു വർഷംകൊണ്ട് കൊടുത്തുതീർക്കാനാകും. അടുത്ത ഏപ്രിലിൽ 128 ജീവനക്കാരും മേയിൽ 520 ജീവനക്കാരും വിരമിക്കുന്നുണ്ടെന്നും കെഎസ്ആർടിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Previous Post

രാജ്യത്തെ പണപ്പെരുപ്പനിരക്ക് 5.72 ശതമാനമായി

Next Post

ഒരുമ കാക്കാൻ പുസ്‌തകസ്‌നേഹികൾ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ഒരുമ-കാക്കാൻ-പുസ്‌തകസ്‌നേഹികൾ-മുന്നിട്ടിറങ്ങണം:-മുഖ്യമന്ത്രി

ഒരുമ കാക്കാൻ പുസ്‌തകസ്‌നേഹികൾ മുന്നിട്ടിറങ്ങണം: മുഖ്യമന്ത്രി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.