ഈ വർഷത്തെ ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇന്ത്യൻ പ്രതീക്ഷയായി റോക്കട്രി – ദി നമ്പി ഇഫക്ട് ഇടം പിടിച്ചു. ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നന്പി നാരായണന്റെ ജീവിതം ആസ്പദമാക്കിയ ചിത്രമാണ്റോക്കട്രി- ദ നമ്പി ഇഫക്ട്
ബോളിവുഡ്, കോളിവുഡ് സൂപ്പർ താരം ആർ. മാധവൻ ആണ്ചിത്രത്തിന്റെ സംവിധായകൻ. മാധവൻ തന്നെയാണ് നന്പി നാരായണനായി അഭിനയിച്ചതും.
ചിത്രം . സിനിമ തിയറ്ററിൽ റിലീസ് ചെയ്ത സമയത്ത് സൂപ്പർ ഹിറ്റായിരുന്നു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഉൾപ്പെടെ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തു.
പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്ഗീസ് മൂലന്റെ വര്ഗീസ് മൂലൻ പിക്ച്ചേഴ്സും,ആര്. മാധവന്റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്റ്സും ചേർന്നാണ്ചിത്രം നിർമിച്ചിരിക്കുന്നത്.
വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടർന്ന് നന്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്റെ വ്യക്തി ജീവിതത്തിലുംഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു?അതാണ് ചിത്രം പറയുന്നത്. ശ്രീ.നന്പി നാരായണന്റെ ആത്മകഥ -ഓർമകളുടെ ഭ്രമണപഥത്തിന്റെരചയിതാവും ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ ഹിറ്റ് സിനിമകളുടെസംവിധായകനുമായ ജി. പ്രജേഷ് സെൻ ആയിരുന്നു ചിത്രത്തിന്റെ കോ ഡയറക്ടർ.
ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിച്ച ചിത്രംമലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റിയിരുന്നു.അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്മ്മൻ, ചൈനീസ്, റഷ്യന്, ജാപ്പനീസ് തുടങ്ങിയഅന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തിയിരുന്നു.. ഇതോടെ ഒരേ സമയം ഏറ്റവും കൂടുതൽ ഭാഷകളിൽപുറത്തിറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമായി ‘റോക്കട്രി- ദ നമ്പി ഇഫക്ട്.’
ചിത്രത്തിൽ ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പർ സ്റ്റാർസൂര്യയും അതിഥി വേഷത്തിൽ എത്തിയിരുന്നു.. സിമ്രാനാണ് നായിക.വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായിമാധവന് നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.ഫിലിസ് ലോഗൻ(Phyllis Logan), വിൻസന്റ് റിയോറ്റ( Vincent Riotta), റോൺ ഡൊനാഷേ( Ron Donaiche )തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂർ, രവി രാഘവേന്ദ്ര , മിഷ ഖോഷൽ, ഗുൽഷൻ ഗ്രോവർ,കാർത്തിക് കുമാർ, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ്സിനിമയുടെ ചിത്രീകരണം നടന്നത്.