ആലപ്പൂഴ> കുട്ടനാട്ടിൽ ആരും പാർടി വിട്ടുപോകില്ലെന്ന് സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. അവിടെ ചില പരാതികൾ ഉണ്ട്. അത് കേട്ടു. പരാതികളിൽ പരിഹാരം ഉണ്ടാക്കും. ആർക്കെതിരെയും നടപടി എടുക്കില്ലെന്നും നാസർ പറഞ്ഞു. കുട്ടനാട് ഏരിയ കമ്മിറ്റി യോഗത്തിനുശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരോധിത പുകയില ഉൽപ്പന്നം കടത്തിയ കേസുമായി ബന്ധപെട്ട് ആരോപണവിധേയനായ എ ഷാനവാസിനെതിരെ അന്വേഷണം നടക്കുകയാണ്. ആദ്യം അന്വേഷണം കഴിയട്ടെ. അതിന് മുന്നേ കുറ്റക്കാരനെന്ന് എങ്ങിനെ പറയാനാകുമെന്നും നാസർ ചോദിച്ചു.