കൊച്ചി> മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കാമെന്ന് ഹെെക്കോടതി ഉത്തരവ് . ഇതിനായുള്ള സഹകരണസംഘം രജിസ്ട്രാറുടെ നടപടികൾ തുടരാമെന്ന് ജസ്റ്റിസ് വി ജി അരുൺ വ്യക്തമാക്കി.
മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കുന്നതിന്റെ ഭാഗമായി അംഗസംഘങ്ങൾക്ക് സഹകരണ രജിസ്ട്രാർ നൽകിയ കത്തിന്റെ നിയമസാധുതയും 2021ലെ ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുതയും ചോദ്യം ചെയ്ത് ജില്ലാ ബാങ്ക് പ്രസിഡന്റും എംഎൽഎയുമായ യു എ ലത്തീഫും ഒരുകൂട്ടം പ്രാഥമിക സഹകരണസംഘം പ്രസിഡന്റുമാരും നൽകിയ ഹർജിയിലാണ് ഉത്തരവ്.