കോഴിക്കോട്> അധ്യാപകനും സാമൂഹ്യ പ്രവർത്തകനും സാഹിത്യകാരനുമായിരുന്ന ആവള ടി കുഞ്ഞിരാമക്കുറുപ്പിന്റെ സ്മരണാർഥം ആവള മാനവ കലാവേദിയുടെ ആവള ടി മാനവ സാഹിത്യ പുരസ്കാരം ടി കെ ശങ്കരനാരായണന്. ഹരിതം ബുക്സ് പുറത്തിറക്കിയ തെരഞ്ഞെടുത്ത കഥകൾ എന്ന സമാഹാരമാണ് പുരസ്കരത്തിന് അർഹനാക്കിയത്. 5001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ആവള ടി മാനവ യുവ സാഹിത്യ പുരസ്കാരത്തിന് കെ എസ് രതീഷ് (പെണ്ണ് ചത്തവന്റെ പതിനേഴാം ദിവസം), മിഥുൻ കൃഷ്ണ (ചൈനീസ് മഞ്ഞ) എന്നിവർ അർഹമായി. യു കെ കുമാരൻ, ഡോ. ഖദീജ മുംതാസ്, കുഞ്ഞിക്കണ്ണൻ വാണിമേൽ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാര ജേതാക്കളെ തിരഞ്ഞെടുത്തത്.