ശബരിമല> ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ അരവണ പായസത്തില്‍ ഏലക്ക ചേര്‍ക്കാതെ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍.ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് അരവണ പായസം കൂടി ലഭ്യമായാലെ പൂര്‍ണ്ണ തൃപ്തി വരൂ.
മകരവിളക്കിന് ഇനി ദിവസങ്ങള്‍ മാത്രം അവശേഷിക്കെ അരവണ വിതരണം കൃത്യമായി നടത്തുവാന്‍ ആണ് ബോര്‍ഡ് ലക്ഷ്യമിടുന്നതെന്നും പ്രസിഡന്റ് പറഞ്ഞു.
ഇന്ന് രാത്രി തന്നെ ഏലക്ക ഉപയോഗിക്കാതെ അരവണ നിര്‍മ്മാണം ആരംഭിക്കുമെന്നും നാളെ മുതല്‍ അത് ഭക്തജനങ്ങള്‍ക്ക് വിതരണം ചെയ്യാനാവുമെന്നും അദ്ദേഹം പറഞ്ഞു.ജൈവ ഏലക്ക ലഭ്യമാകുന്ന മുറയ്ക്ക് പിന്നീട് അരവണയില്‍ ചേര്‍ത്ത് ഭക്തര്‍ക്ക് നല്‍കുമെന്നും
പ്രസിഡന്റ് അറിയിച്ചു