തിരുവനന്തപുരം> ആശ്രിത നിയമനത്തിലെ കാലതാമസം ഒഴിവാക്കാൻ കേന്ദ്രീകൃത സംവിധാനം വേണമെന്ന് ജീവനക്കാരുടെ സംഘടനകൾ. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് നിർദേശമുയർന്നത്.
അഞ്ച് ശതമാനമാണ് നിലവിൽ ആശ്രിത നിയമനത്തിനായി മാറ്റിവെച്ചിരിക്കുന്നത്. മരണപ്പെടുന്ന ജീവനക്കാരൻ ജോലി ചെയ്തിരുന്ന വകുപ്പിൽ ഒഴിവ് വരുമ്പോൾ മാത്രമാണ് ഇത് ലഭ്യമാകൂ. ഇത് കാലതാമസത്തിന് വഴിയൊരുക്കും. കേന്ദ്രീകൃത സംവിധാനമുണ്ടാക്കിയാൽ ഇതിന് പരിഹാരമാകുമെന്നും ജീവനക്കാർ യോഗത്തിൽ അഭിപ്രായമുന്നയിച്ചു.
ജീവനക്കാരൻ മരിച്ചാൽ ഒരു വർഷത്തിനകം അപേക്ഷിക്കണമെന്നും അല്ലാത്തവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമുള്ള സെക്രട്ടിതല യോഗത്തിലെ നിർദേശത്തോട് സംഘടനകൾ വിയോജിച്ചു. നാലാംശനി അവധിയാക്കുന്നത് കൊണ്ട് സർക്കാരിനോ പൊതുജനങ്ങൾക്കോ ഗുണമുണ്ടാകില്ലെന്ന അഭിപ്രായവും സംഘടനകൾ ഉന്നയിച്ചു.