Friday, March 13, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

അപൂർവ രോഗ ബാധിതർക്ക്‌ എസ്എടിയിൽ പ്രത്യേക കേന്ദ്രം: രോഗികളുടെ രജിസ്‌ട്രേഷൻ ഈ മാസം മുതൽ

by News Desk
January 10, 2023
in KERALA
0
അപൂർവ-രോഗ-ബാധിതർക്ക്‌-എസ്എടിയിൽ-പ്രത്യേക-കേന്ദ്രം:-രോഗികളുടെ-രജിസ്‌ട്രേഷൻ-ഈ-മാസം-മുതൽ
0
SHARES
11
VIEWS
Share on FacebookShare on TwitterShare on Whatsapp

തിരുവനന്തപുരം> തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയെ കേന്ദ്രആരോഗ്യമന്ത്രാലയം അപൂർവരോഗങ്ങൾക്കുള്ള മികവിന്റെ കേന്ദ്രമാക്കിയതിനുപിന്നാലെ (സെന്റർ ഓഫ് എക്സലൻസ്) പ്രവർത്തനങ്ങൾക്ക് അതിവേഗം തുടക്കമിട്ട് സംസ്ഥാന ആരോഗ്യവകുപ്പ്. കേന്ദ്രത്തിന്റെ ആദ്യപ്രവർത്തനമെന്നോണം അപൂർവ രോഗങ്ങൾക്കുള്ള രജിസ്ട്രേഷൻ ജനുവരിയിൽതന്നെ ആരംഭിക്കും.

അപൂർവ രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള രോഗികൾക്കും കുടുംബത്തിനുമുള്ള സംശയ നിവാരണം, സെന്റർ ഓഫ് എക്സലൻസ് പൂർണമായും പ്രയോജനപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ, ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് അറിയുന്നതിനുമായി പ്രത്യേക കൺട്രോൾ മുറിയും സ്ഥാപിക്കും. പ്രത്യേക പരിശീലനം സിദ്ധിച്ച ജീവനക്കാരെ ഹെൽപ്പ് ഡെസ്കിൽ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. മികവിന്റെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ എവിടെ അപൂർവ രോഗം സ്ഥിരീകരിച്ചാലും എസ്എടി ആശുപത്രിയിലെ കേന്ദ്ര വഴിയായിരിക്കണം രജിസ്റ്റർ ചെയ്യേണ്ടത്. രോഗികൾക്ക് സെന്റർ ഓഫ് എക്സലൻസ് പദ്ധതി വഴി അതത് ആശുപത്രികളിൽ ചികിത്സ ലഭിക്കും. ഇതിനായുള്ള അധിക സൗകര്യവും കൂടുതൽ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്താനുള്ള പ്രവർത്തനമാരംഭിക്കാനും മന്ത്രി നിർദേശം നൽകി. സെന്റർ ഓഫ് എക്സലൻസ് പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം എസ്എടി ആശുപത്രിയുടെ മൊത്തത്തിലുള്ള ഗുണനിലവാരവും ഉയർത്താനും ഉറപ്പ് വരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മന്ത്രി സൂപ്രണ്ടിന് നിർദേശം നൽകി.

മെഡിക്കൽ കോളേജുകളിൽ ആദ്യമായി എസ്എടി. ആശുപത്രിയിൽ അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് മാത്രമുള്ള ജനറ്റിക്സ് വിഭാഗം സ്ഥാപിക്കാനും തീരുമാനമായി. സൗകര്യങ്ങൾ വർധിപ്പിച്ച് പിജി കോഴ്സ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനാവശ്യമായ പദ്ധതിരേഖ സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്സലൻസ് പട്ടികയിൽ 11–-ാമതായാണ് എസ്എടി ആശുപത്രിയെ ഉൾപ്പെടുത്തിയത്. കേരളത്തിലെ ഏക കേന്ദ്രമാണിത്.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ടിങ്കു ബിസ്വാൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു തുടങ്ങി നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Previous Post

ബംഗളൂരുവിൽ മെട്രോ തൂൺ തകർന്ന് വീണു; അമ്മയ്ക്കും കുഞ്ഞിനും ദാരുണാന്ത്യം

Next Post

ശിശുക്ഷേമ സമിതി മന്ദിരോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
ശിശുക്ഷേമ-സമിതി-മന്ദിരോദ്ഘാടനം-മുഖ്യമന്ത്രി-നിര്‍വഹിക്കും

ശിശുക്ഷേമ സമിതി മന്ദിരോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.