മലപ്പുറം > അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ അംഗവും മുസ്ലീം യൂത്ത് ലീഗ് നേതാവുമായ കുമരനെല്ലൂര്‍ സ്വദേശി സമദ് (40) ഒളിവില്‍. ചങ്ങരംകുളം പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തതിന് പിന്നാലെയാണ് ഇയാള്‍ ഒളിവില്‍ പോയത്. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുട്ടികളുടെ രക്ഷിതാക്കളും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സമദിനെതിരെ ഒമ്പത് കേസുകള്‍ ചങ്ങരകുളം പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.