എടപ്പാൾ> വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യൂത്ത് ലീഗ് നേതാവായ അധ്യാപകനെതിരെ പോക്സോ കേസ്. യൂത്ത് ലീഗ് തൃത്താല മണ്ഡലം സെക്രട്ടറിയും കപ്പൂർ പഞ്ചായത്ത് മുൻ അംഗവുമായ കുമരനെല്ലൂർ എൻജിനിയർ റോഡ് സ്വദേശി കോമത്ത് സമദി (40) നെതിരെയാണ് ചങ്ങരംകുളം പൊലീസ് കേസെടുത്തത്.
എൽപി സ്കൂൾ വിദ്യാർഥിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് കാണിച്ച് രക്ഷിതാവ് ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. സംഭവത്തിനുശേഷം ഇയാൾ ഒളിവിലാണ്.