Saturday, March 21, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home NEWS KERALA

കേന്ദ്രം ഗവർണറെ ഉപകരണമാക്കുന്നു: കനിമൊഴി

by News Desk
January 4, 2023
in KERALA
0
കേന്ദ്രം-ഗവർണറെ-ഉപകരണമാക്കുന്നു:-കനിമൊഴി
0
SHARES
72
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി> ബിജെപി ഇതര സർക്കാരുകൾക്കെതിരെ പ്രവർത്തിക്കാൻ കേന്ദ്രം ഗവർണറെ ഉപകരണമാക്കുകയാണെന്ന് ഡിഎംകെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കനിമൊഴി എംപി. കേരളവും തമിഴ്നാടും ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഇതാണ് സ്ഥിതി. ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ (എഐഎൽയു) ഹൈക്കോടതി കമ്മിറ്റി സമ്മേളനത്തിനുമുന്നോടിയായി ‘കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ജനാധിപത്യപരമായി പാലിക്കേണ്ട നടപടികളൊക്കെ ഗവർണർമാർ അട്ടിമറിക്കുന്നതാണ് കാണുന്നത്. യജമാനൻമാരുടെ ഉപകരണങ്ങളാകാൻ അവർ മത്സരിക്കുകയാണ്. കേന്ദ്രസർക്കാർ ജനാധിപത്യത്തിൽ വിശ്വസിക്കുന്നില്ല. തെരഞ്ഞെടുത്ത സർക്കാരുകളെ അട്ടിമറിച്ച് വളഞ്ഞവഴിയിലൂടെ അധികാരം പിടിച്ചെടുക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. ഗവർണർമാരെപ്പറ്റി തമിഴകത്തെ നേതാവ് അണ്ണ പറഞ്ഞത് ‘ആടിന് താടിയെന്നതുപോലെയാണ് നാടിന് ഗവർണർ’ എന്നാണ്. രാജ്യത്തിന്റെ ബഹുസ്വരതയെ ബിജെപി സർക്കാർ മാനിക്കുന്നില്ല. ബഹുസ്വരതയ്ക്കുവേണ്ടി വാദിക്കുന്നവരെ രാജ്യവിരുദ്ധരായി മുദ്രകുത്തുന്നു. ഏകഭാഷ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ജനങ്ങളുടെ ഐക്യത്തിനുവേണ്ടിയല്ല. അധികാരം ലക്ഷ്യമിട്ടുമാത്രമാണ്. ഓരോ ബില്ലും കൊണ്ടുവരുന്നത് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാനാണെന്ന് കനിമൊഴി പറഞ്ഞു.

എറണാകുളം ടൗൺഹാളിൽ നടന്ന സെമിനാറിൽ സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ അധ്യക്ഷനായി. വിദ്യാഭ്യാസ ബില്ലും കാർഷികനിയമവും കൊണ്ടുവന്നതിനാണ് ഇഎംഎസ് സർക്കാരിനെ പിരിച്ചുവിട്ടതെന്നും അതിനുകാരണമായ ശക്തികൾ ഇപ്പോഴും സജീവമാണെന്നും അദ്ദേഹം പറഞ്ഞു. വിഴിഞ്ഞത്ത് അതാണ് കണ്ടത്. കനിമൊഴിക്ക് ഉപഹാരമായി ഇ വി രാമസ്വാമി നായ്ക്കരുടെ ചിത്രം സി എൻ മോഹനൻ കൈമാറി. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് സുനിൽകുമാർ, എഐഎൽയു സംസ്ഥാന സെക്രട്ടറി സി പി പ്രമോദ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സി ഇ ഉണ്ണിക്കൃഷ്ണൻ, മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു.

Previous Post

ഇന്ത്യൻ ലൈബ്രറി കോൺഗ്രസിന് കൊടിയിറങ്ങി

Next Post

‘ദൃശ്യഭൂമിക’ ചരിത്രപ്രദർശനം കാണാൻ മുഖ്യമന്ത്രിയെത്തി

Related Posts

എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും
KERALA

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
65
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ
KERALA

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
79
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌
KERALA

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
83
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന
KERALA

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
81
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ
KERALA

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
64
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി
KERALA

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
69
Next Post
‘ദൃശ്യഭൂമിക’-ചരിത്രപ്രദർശനം-കാണാൻ-മുഖ്യമന്ത്രിയെത്തി

'ദൃശ്യഭൂമിക' ചരിത്രപ്രദർശനം കാണാൻ മുഖ്യമന്ത്രിയെത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.