മലപ്പുറം> ചായയിൽ മധുരമില്ലെന്ന് പറഞ്ഞ് ഹോട്ടലുടമയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. താനൂർ വാഴക്കതെരു അങ്ങാടിയിൽ ഹോട്ടലിലാണ് സംഭവം. ചൊവ്വാഴ്ച പുലർച്ചെയാണ് അങ്ങാടിയിലെ ടി എ റസ്റ്റോറന്റ് ഉടമ മനാഫിന് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ മനാഫിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ താനൂർ പോലീസ് കസ്റ്റഡിയിലെടുത്തു.