തിരുവനന്തപുരം > ഈരാറ്റുപേട്ട- വാഗമണ് റോഡിന്റെ കരാറുകാരനെ റിസ്ക് ആൻഡ് കോസ്റ്റിൽടെർമിനേറ്റ് ചെയ്തതായി മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. പ്രവൃത്തി റീ-ടെണ്ടർചെയ്തു. പത്ത് വർഷത്തോളമായി ജനങ്ങൾപ്രയാസം അനുഭവിക്കുന്ന റോഡാണ് ഈരാറ്റുപേട്ട- വാഗമണ്. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രത്തിലേക്കുള്ള റോഡ് എന്ന നിലയിലും നിരവധി പേർഈ റോഡിൻ്റെ പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും മന്ത്രി പറഞ്ഞു.
2021 മേയ് മാസത്തിൽഈ സർക്കാർഅധികാരത്തിൽവന്നതിനുശേഷം ഈരാറ്റുപേട്ട- വാഗമണ് റോഡ് നവീകരണ പ്രവൃത്തി നടത്തുന്നതിന് നിരന്തര ശ്രമങ്ങൾനടത്തി. 19.90 കോടി രൂപ റോഡ് നവീകരണത്തിനായി അനുവദിച്ചു. തുടർന്ന് ടെണ്ടര് നടപടികള് പൂര്ത്തിയാക്കി പ്രവൃത്തി ആരംഭിച്ചു. എന്നാൽനാളിതുവരെ 6 കിലോമീറ്റർബിഎം പ്രവൃത്തി മാത്രമേ പൂർത്തീകരിച്ചിട്ടുള്ളു. പ്രവൃത്തി മുന്നോട്ട് കൊണ്ടുപോകുന്നതിൽ വീഴ്ചവരുത്തിയ കരാറുകാരെ ഇപ്പോൾ”റിസ്ക് ആൻഡ് കോസ്റ്റ്’ വ്യവസ്ഥ പ്രകാരം കരാർറദ്ദാക്കുവാനും കരാറുകാരന്റെ നഷ്ടോത്തരവാദിത്തത്തിൽ പ്രവൃത്തി പുനക്രമീകരിച്ച് സമയബന്ധിതമായി പൂർത്തീകരിക്കുവാനും തീരുമാനിച്ചു. കൂടാതെ റിസ്ക് ആൻഡ് കോസ്റ്റ് ടെർമിനേഷന് വിധേയനായ കരാറുകാരനെതിരെ പൊതുമരാമത്ത് മാന്വൽ പ്രകാരമുളള തുടർനടപടികൾസ്വീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.