കൊച്ചി> ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോടതി സമ്മേളനത്തിന്റെ ഭാഗമായി ‘കേന്ദ്ര–-സംസ്ഥാന ബന്ധങ്ങൾ’ വിഷയത്തിൽ മൂന്നിന് സെമിനാർ സംഘടിപ്പിക്കും. വൈകിട്ട് അഞ്ചിന് എറണാകുളം ടൗൺ ഹാളിൽ ഡിഎംകെ ഡെപ്യൂട്ടി സെക്രട്ടറി കനിമൊഴി എംപി ഉദ്ഘാടനം ചെയ്യും.
സിപിഐ എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, മുൻമന്ത്രി വി എസ് സുനിൽകുമാർ, ലോയേഴ്സ് യൂണിയൻ സംസ്ഥാന സെക്രട്ടറി അഡ്വ. സി പി പ്രമോദ് എന്നിവർ സംസാരിക്കും. വൈകിട്ട് നാലിന് ടൗൺ ഹാൾ അങ്കണത്തിൽ തെരുവുഗായകസംഘം അവതരിപ്പിക്കുന്ന വിപ്ലവഗാനസ്മൃതിയും അരങ്ങേറും.