പാരിസ്
ലോകകപ്പ് ഫൈനലിനുശേഷമുള്ള ആദ്യകളിയിൽ പിഎസ്ജിക്ക് ജയമൊരുക്കി കിലിയൻ എംബാപ്പെ. മറ്റൊരു സൂപ്പർതാരം നെയ്മർ ചുവപ്പുകാർഡ് കണ്ട് പുറത്തായ കളിയിൽ സ്ട്രോസ്ബുർഗിനെയാണ് പിഎസ്ജി തോൽപ്പിച്ചത്. 2–-1നായിരുന്നു ജയം. പെനൽറ്റിയിലൂടെ എംബാപ്പെ പിഎസ്ജിക്ക് ജയമൊരുക്കി. ലോകകപ്പ് നേട്ടത്തിന്റെ ആഘോഷത്തിലുള്ള ലയണൽ മെസി ടീമിനൊപ്പമുണ്ടായിരുന്നില്ല.
മാർക്വിന്യോസിന്റെ ഗോളിൽ പിഎസ്ജിയാണ് മുന്നിലെത്തിയത്. എന്നാൽ പിഴവുഗോളിലൂടെ മാർക്വിന്യോസ് ലീഡ് കളഞ്ഞു. പിന്നാലെ രണ്ട് മഞ്ഞക്കാർഡ് വഴങ്ങിയ നെയ്മർ പുറത്തായി. കളിയുടെ അവസാനഘട്ടത്തിലായിരുന്നു പെനൽറ്റി. കിക്ക് ലക്ഷ്യത്തിലെത്തിച്ച് എംബാപ്പെ പിഎസ്ജിയെ രക്ഷിച്ചു.