മലപ്പുറം> കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്നും ശരീരത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 23 ലക്ഷം രൂപയുടെ സ്വർണ മിശ്രിതം കസ്റ്റoസ് പിടികൂടി. ഇന്നലെ രാത്രി ഷാർജയിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ കാസറഗോഡ് കുടുലു സ്വദേശിയായ അബ്ദുൽ ബിലാലാണ് പിടിയിലായത്. 491 ഗ്രാം തൂക്കം വരുന്ന സ്വർണ്ണമിശ്രിതമടങ്ങിയ മൂന്നു ക്യാപ്സുലുകൾ കസ്റ്റംസ് പിടികൂടിയത്.
കള്ളക്കടത്തു സംഘം വാഗ്ദാനം ചെയ്ത പ്രതിഫലമായ 30000 രൂപക്ക് വേണ്ടിയാണ് ബിലാൽ ഈ സ്വർണക്കടത്തിനു കൂട്ടുനിന്നതെന്ന് പറയുന്നു.