ശബരിമല> മണ്ഡലകാലത്തിന്റെ നാല്‍പ്പത്തിയൊന്ന് ദിവസത്തെ തീര്‍ഥാടക പ്രവാഹത്തിന് സമാപനംകുറിച്ച് നടന്ന മണ്ഡലപൂജ കണ്ടുതൊഴുത് ആയിരങ്ങള്‍ മലയിറങ്ങി. തങ്കഅങ്കി ചാര്‍ത്തി വിഭൂഷിതമായ അയ്യപ്പവിഗ്രഹം കാണാന്‍ ചൊവ്വാഴ്ചയും സന്നിധാനത്ത് തീര്‍ഥാടക തിരക്കുണ്ടായി. കോവിഡ് നിയന്ത്രണങ്ങള്‍ തീര്‍ത്ത ഇടവേളയ്ക്കുശേഷം എത്തിയ മണ്ഡലകാലം തീര്‍ഥാടക ലക്ഷങ്ങളെയാണ് ശബരി സന്നിധിയിലേക്ക് സ്വീകരിച്ചത്. മണ്ഡലകാലത്തിനു സമാപനംക്കുറിച്ച് പകല്‍ 12.30നും ഒന്നിനുമിടയില്‍ മീനം രാശി മുഹൂര്‍ത്തത്തില്‍ കണ്ഠര് രാജീവരുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് മണ്ഡലപൂജ നടന്നത്. തുടര്‍ന്ന് ഇരുപത്തിയഞ്ച് കലശവും കളഭാഭിഷേകവും നടത്തി.
ദേവസ്വം പ്രസിഡന്റ് കെ അനന്തഗോപന്‍, അംഗം അഡ്വ. എസ് എസ് ജീവന്, സ്പെഷ്യല്‍ കമീഷണര്‍ മനോജ്, ആലപ്പുഴ കലക്ടര്‍ വി ആര് കൃഷ്ണതേജ, എഡിജിപി എം ആര് അജിത്കുമാര്‍, എക്സിക്യൂട്ടിവ് ഓഫീസര്‍ എച്ച് കൃഷ്ണകുമാര്‍ തുടങ്ങിയവരും നിരവധി തീര്‍ഥാടകരും മണ്ഡലപൂജയ്ക്ക് സാക്ഷികളായി. പ്രസാദം വാങ്ങാനും വിഗ്രഹം കാണാനുമായി തീര്‍ഥാടകര്‍ തിക്കിത്തിരക്കി. മണ്ഡലപൂജയെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ 11 വരെയായിരുന്നു നെയ്യഭിഷേകം. പിന്നീട് പടിചവിട്ടിയ തീര്‍ഥാടകര്‍ ആടിയശിഷ്ടം നെയ്യും മറ്റു പ്രസാദങ്ങളും വാങ്ങിയാണ് മലയിറങ്ങിയത്.
രാത്രി പത്തിന് ഹരിവരാസനം പാടി നടയടക്കുന്നതാടെ ഈ വര്‍ഷത്തെ മണ്ഡലകാല തീര്‍ഥാടനം സമാപിക്കും. മകരവിളക്ക് ഉത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നട വീണ്ടും തുറക്കും. മണ്ഡലപൂജ കഴിഞ്ഞതോടെ ചൊവ്വാഴ്ച രാത്രി എട്ടുമുതല്‍ തീര്‍ഥാടകരെ പമ്പയില്‍നിന്ന് കയറ്റിവിട്ടേക്കില്ല.
30ന് നടതുറക്കും; മകരവിളക്ക് ജനു. 14ന്
ശബരിമല> മകരവിളക്ക് മഹോത്സവത്തിനായി 30ന് വൈകിട്ട് അഞ്ചിന് നടതുറക്കും. ജനുവരി 14നാണ് മകരവിളക്ക്. മകരവിളക്ക് ഉത്സവത്തിനുശേഷം ജനുവരി 20ന് നടയടയ്ക്കും. 19ന് രാത്രി വരെയായിരിക്കും തീര്‍ഥാടകര്‍ക്ക് ദര്‍ശനം. ജനുവരി 14 മുതല്‍ 17 വരെ എല്ലാദിവസവും മാളികപ്പുറത്തെ മണിമണ്ഡപത്തില്‍നിന്ന് പതിനെട്ടാം പടിയിലേക്ക് ധര്‍മ്മശാസ്താവിന്റെ എഴുന്നള്ളത്ത് നടക്കും. 18ന് ശരംകുത്തിയിലേക്കാകും എഴുന്നെള്ളത്ത്. 19ന് രാത്രി മാളികപ്പുറത്ത് ഗുരുതിയും നടക്കും. 20ന് രാവിലെ 6.30ന് രാജ പ്രതിനിധിയുടെ ദര്‍ശനംകഴിഞ്ഞ് നടയടയ്ക്കും