ഇടുക്കി> മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം എം മണിയെ നടുറോഡില്‍ തടഞ്ഞ് അധിക്ഷേപം. കുഞ്ചിത്തണ്ണിയില്‍ നിന്നും രാജാക്കാടിന് പോകുകയായിരുന്ന എംഎല്‍എയ്ക്ക് നേരെയാണ് അധിക്ഷേപ ശ്രമമുണ്ടായത്. കുഞ്ചിത്തണ്ണി സ്വദേശി അരുണ്‍ എന്നയാളാണ് അസഭ്യം വിളിച്ചത്. അരുണിന്റെ ജീപ്പിനെ മറികടന്ന് എംഎല്‍എയുടെ വാഹനം പോയതിനെ തുടര്‍ന്നാണ് മണിയ്ക്ക് നേരെ ഇയാള്‍ വാഹനം തടഞ്ഞുനിര്‍ത്തി അസഭ്യം വിളിച്ചത്.
സംഭവത്തില്‍ എംഎല്‍എയുടെ ഗണ്‍മാന്റെ പരാതിയില്‍ രാജാക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.