കൊല്ലം> കൊല്ലത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ മണ്ണൂർവിളാകത്ത് വീട്ടിൽ ജന്നത്ത് (20) ആണ് മരിച്ചത്. അഞ്ചുമാസം മുമ്പായിരുന്നു ജന്നത്തിന്റെ വിവാഹം. ഭർത്താവ് റാസിഫ് വിദേശത്താണ്. യുവതിയെ പുലര്‍ച്ചെ ആറുമണിയോടെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.