തിരുവനന്തപുരം> പോക്സോ കേസിലെ പ്രതിയെ പീഡിപ്പിച്ച സർക്കിൾ ഇൻസ്പക്ടർ ജയസനിലിനെ ജനുവരി നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി. പ്രതിക്ക് ശനിയാഴ്ച്ച തന്നെ മുൻകൂർ ജാമ്യം വേണമെന്ന പ്രതിഭാഗം ആവശ്യം കോടതി തള്ളി.
പ്രതിക്ക് ജാമ്യം നൽകിയാൽ അത് നിയമ വ്യവസ്ഥയോടുള്ള കളങ്കമായിരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദീൻ പറഞ്ഞു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി കേസ് ഡയറി ഹാജരാക്കാൻ പോലീസിനു് നിർദ്ദേശം നൽകിയത്.