ഉദുമ> പേപ്പർ റോളുമായി വരുകയായിരുന്ന ലോറി കളനാട് റെയിൽവേ മേൽപാലത്തിന് മുകളിൽ മറിഞ്ഞ് രണ്ടു പേർക്ക് പരിക്കേറ്റു. ലോറിയിലെ ഡ്രൈവർക്കും ക്ലീനർക്കുമാണ് പരിക്കേറ്റത്. വെളളി രാവിലെ ഏഴരയോടെയാണ് അപകടം. തമിഴ്നാട് നിന്ന് കാസർകോട് ഭാഗത്തേക്ക് പേപ്പർ പ്രിന്റ് റോളുമായി വരുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.
മേൽപാലത്തിന്റെ സുരക്ഷ മതിൽ തകർന്ന് പേപ്പർ റോളുകൾ റെയിൽ പാളത്തിന് സമീപത്ത് വീണു. ലോറി താഴെ വീഴാതിരുന്നത് വൻ അപകടം ഒഴിവാക്കി. പരിക്കേറ്റവരെ കാസർകോട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെതുടർന്ന് കാഞ്ഞങ്ങാട് -കാസർകോട് സംസ്ഥാന പാതയിൽ ഗതാഗത തടസമുണ്ടായി. പൊലീസും നാട്ടുകാരും ചേർന്ന് ഗതാഗത തടസം നീക്കി.