തിരുവനന്തപുരം> കേരളത്തിനെതിരായ കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ജനുവരി 20 മുതല്‍ 31 വരെ ലോക്കല്‍ കേന്ദ്രീകരിച്ച് സിപിഐ എം പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ലോക്കല്‍ കേന്ദ്രങ്ങളില്‍ ആയിരങ്ങളെ പങ്കെടുപ്പിച്ച് വലിയ പ്രക്ഷോഭത്തിനാണ് പാര്‍ട്ടി നേതൃത്വം കൊടുക്കുന്നത്. ഭാവിയിൽ വലിയ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനെ സാമ്പത്തികമായി ശ്വാസംമുട്ടിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുകയാണ്. ജിഎസ്ടി കുശിക പോലും നല്‍കുന്നില്ല. സർക്കാറിന് കടം എടുക്കാനുള്ള സാധ്യത തന്നെ ഇല്ലാതാക്കി. കേരളത്തിന് നൽകുമെന്ന് പറഞ്ഞ ഒരു പദ്ധതിയും നൽകിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.