മയ്യിൽ (കണ്ണൂർ)> പെരുമാച്ചേരിയിൽ കഴുത്തിൽ തോർത്ത് കുടുങ്ങി സ്കൂൾ വിദ്യാർത്ഥി മരിച്ചു. ചെക്കികുളം രാധാകൃഷ്ണ എയുപി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി പെരുമാച്ചേരിയിൽ താമസിക്കുന്ന കെ ഭഗത് (11) ആണ് മരിച്ചത്. ബുധൻ വൈകിട്ട് വീട്ടിൽ വച്ചാണ് അപകടമുണ്ടായത്.
കുളിക്കാൻ കയറിയ മകന്റെ ശബ്ദം കേൾക്കാത്തതിനെ തുടർന്ന് വീട്ടുകാർ വാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് ജനലിൽ കെട്ടിയ തോർത്തിൽ കുട്ടിയുടെ കഴുത്ത് കുടുങ്ങിയ നിലയിൽ കണ്ടത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം സംസ്കരിക്കും. പെരുമാചേരിയിലെ സുരേശന്റെയും ഷീബയുടെയും മകനാണ്. സഹോദരൻ: ഗോകുൽ. മയ്യിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.