ആലപ്പുഴ> നാഗ്പൂരില്‍ ദേശീയ സൈക്കിൾ പോളോ ചാമ്പ്യന്‍ഷിപ്പിന് പോയ കേരള ടീം അംഗം മരിച്ചു. ആലപ്പുഴ അമ്പലപ്പുഴ സ്വദേശി നിദ ഫാത്തിമ (10) ആണ് മരിച്ചത്. ഛര്‍ദ്ദിയെ തുടര്‍ന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നാഷനൽ സബ് ജൂനിയർ സൈക്കിൾ പോളോയിൽ പങ്കെടുക്കാനായി ഡിസംബർ 20നാണ് ടീം നാഗ്പൂരിലെത്തിയത്. മത്സരിക്കാനെത്തിയ കേരളാ താരങ്ങള്‍ നേരിട്ടത് കടുത്ത അനീതിയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. കേരള ടീമിന് താമസ, ഭക്ഷണ സൗകര്യം ദേശീയ ഫെഡറേഷന് നല്‍കിയിരുന്നില്ലെന്നാണ് പരാതി.