ദോഹ> ലോകകപ്പ് കിരീട പോരാട്ടത്തിൽ എംബാപ്പെയും മെസിയും കളം നിറഞ്ഞതോടെ ഫ്രാൻസ് അർജന്റീന ഫൈനൽഷൂട്ടൗട്ടിലേക്ക് . ഹാട്രിക് ഗോളുമായി തിളങ്ങിയ എംബാപ്പെ ഫ്രാൻസിനെ കളയിലേക്ക് തിരിച്ചു കൊണ്ടു വന്നു. രണ്ടും ഗോളുകളുമായി അധികമയത്തേക്ക് നീണ്ട കളിയിൽ മെസിയും എംബാപ്പെയും വീണ്ടും ഗോൾ നേടിയതോടെ മത്സരം 3-3 സമനിലയിൽ കലാശിച്ചതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ഫ്രാൻസിനെതിരെ 108-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടിയെയങ്കിലും 118-ാം മിനിറ്റിൽ തന്റെ മൂന്നാം ഗോളിലുടെ എംബാപ്പെ സമനില ഗോൾ നേടി. അർജന്റീനയ്ക്കായി 23, 108 മിനിറ്റിൽ ലയണൽ മെസിയും 35-ാം മിനിറ്റിൽ എയ്ഞ്ചൽ ഡി മരിയയും ഗോൾ നേടി. ഫ്രാൻസിനായി 80, 81, 118 മിനിറ്റുകളിൽ എംബാപ്പെയാണ് ഗോൾ നേടിയത്.