ചത്തോഗ്രം> ബംഗ്ലദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 188 റണ്‍സിന്റെ വമ്പന്‍ ജയം.513 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലദേശ് നാലാദിനം അവസാനിക്കുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 272 എന്ന നിലയിലായിരുന്നു. ബംഗ്ലദേശിനായി 82 റണ്‍സ് നേടിയെങ്കിലും കുല്‍ദീപ്-അക്സര്‍ കൂട്ടുകെട്ട് ഇന്ത്യന്‍ വിജയം അനായസമാക്കി.
ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് രണ്ടിന്നിങ്സിലുമായി എട്ട് വിക്കറ്റുമായി തിളങ്ങി.
അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഓപ്പണര്‍ സാകിര്‍ ഹസന് (100), സഹ ഓപ്പണര്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്റോ (67) എന്നിവര്‍ ബംഗ്ലാദേശിന് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 124 റണ്‍സ് കൂട്ടിച്ചേര്‍ത്തു. പിന്നീട് ക്യാപ്റ്റന്‍ ഷക്കീബുല്‍ ഹസ്സനും അര്‍ധ സെഞ്ചുറി കണ്ടെത്തി. 108 പന്തില്‍ ആറ് വീതം ഫോറും സിക്സുമായി 84 റണ്‍സാണ് ഷക്കീബുല്‍ ഹസ്സന് നേടിയത്. എന്നാല്‍ മറ്റ് ബാറ്റര്‍മാര്‍ക്കൊന്നും മികവിലേക്ക് ഉയരാനായില്ല.
254 റണ്‍സിന്റെ കൂറ്റന്‍ ലീഡുമായാണ് ഇന്ത്യ രണ്ടാമിന്നിങ്സ് ബാറ്റിങ് തുടങ്ങിയത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 258 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ ഇന്നിങ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാമിന്നിങ്സില്‍ ശുഭ്മാന്‍ ഗില്ലും ചേതേശ്വര്‍ പൂജാരയും ഇന്ത്യക്കായി സെഞ്ചുറി കണ്ടെത്തി.