സാൻഫ്രാൻസിസ്കോ
വാഷിങ്ടണ്‍ പോസ്റ്റിലെയും ന്യൂയോര്‍ക്ക് ടൈംസിലെയും ഉള്‍പ്പെടെ നിരവധി മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്ത് ട്വിറ്റര്‍. ട്വിറ്റർ ഉടമ ഇലോണ്‍ മസ്കിനെക്കുറിച്ചും മസ്ക് ട്വിറ്റർ വാങ്ങിയശേഷമുള്ള മാറ്റങ്ങളെക്കുറിച്ചും എഴുതിയ മാധ്യമപ്രവര്‍ത്തകരുടെ അക്കൗണ്ടുകളാണ് പൂട്ടിയത്.
മറ്റുള്ളവരുടെ വ്യക്തിവിവരങ്ങള്‍ പരസ്യമായി പങ്കുവയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന ട്വിറ്ററിന്റെ ഡോക്സിങ് റൂള്‍ മറ്റെല്ലാവരെയുംപോലെ മാധ്യമപ്രവര്‍ത്തകര്‍ക്കും ബാധകമാണെന്നായിരുന്നു ഇതുമായി ബന്ധപ്പെട്ട മസ്കിന്റെ മറുപടി.