തിരുവനന്തപുരം> ഇരിങ്ങാലക്കുട പിഡബ്ല്യുഡി റസ്റ്റ് ഹൗസ് നവീകരിക്കാന്‍ 36.40 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. 1936 ജനുവരി 10 ന് ഹരിജന്‍ ഫണ്ട് ശേഖരണാര്‍ത്ഥമുള്ള സന്ദര്‍ശനവേളയില്‍ മഹാത്മാഗാന്ധി വിശ്രമിച്ച തിരുവിതാംകൂര്‍ സത്രമാണ് ഇന്നത്തെ ഇരിങ്ങാലക്കുട പൊതുമരാമത്ത് റസ്റ്റ് ഹൗസ്. 2022 മെയ് 06 നാണ് ഇവിടെ സന്ദര്‍ശിക്കുന്നത്.
രാഷ്ട്രപിതാവിന്റെ മനോഹരമായ വെങ്കലപ്രതിമ ഇവിടെയുണ്ട്.ചരിത്രപ്രാധാന്യമുള്ള ഇടമെന്ന നിലയില്‍ ഒരു സംരക്ഷിത സ്മാരകമായി റസ്റ്റ് ഹൗസിനെ നവീകരിക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി നിലവിലെ ശോചനീയാവസ്ഥകള് പരിഹരിക്കണമെന്ന് നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു